കണ്ണൂർ .മാതമംഗലത്ത് ബൈക്ക് ഇടിച്ച് രണ്ട് കാൽനടയാത്രക്കാർ മരിച്ചു. എരമം ഉള്ളൂരിലെ വിജയന്‍ (50), രതിഷ്(40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി10 മണിയോടെ എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപമായിരുന്നു അപകടം. പ്രദേശത്തെ ഒരു വീടിന്റെ ഗ്രഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേരെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട ഇവരെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാപ്പാടിച്ചാൽ സ്വദേശി ശ്രീദുൽ ഓടിച്ച ബൈക്കാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ പരുക്കേറ്റ ശ്രീദുൽ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു





































