അയ്യപ്പന്‍ വീണ്ടും രാഷ്ട്രീയകക്ഷികളുടെ ഉറക്കം കെടുത്തുന്നു

Advertisement

തിരുവനന്തപുരം. അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. അയ്യപ്പ സംഗമത്തിന് ബദലായി ബിജെപി നടത്തുന്ന വിശ്വാസ സംഗമത്തെ എങ്ങനെ നേരിടും എന്നതാണ് സിപിഐഎമ്മിലെ പുതിയ ചർച്ച. ശബരിമല കർമ്മ സമിതിയും പന്തളം കൊട്ടാരവും സംയുക്തമായി വിശ്വാസ സംഗമം നടത്താനാണ് നീക്കം.

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഇന്ന് പന്തളം രാജകുടുംബത്തെ സന്ദർശിക്കും. വിശ്വാസ സംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യ നാഥ് എന്നിവരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പന്തളം രാജകുടുംബത്തിന്റെ കൂടി പിന്തുണയുണ്ടെങ്കിൽ ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രസക്തി നഷ്ടപ്പെടുമോ എന്ന് സിപിഐഎമ്മിന് ആശയക്കുഴപ്പമുണ്ട്. എന്നാൽ സമുദായിക സംഘടനകളുടെ ഉൾപ്പെടെ പിന്തുണ ലഭിച്ച സാഹചര്യത്തിൽ സർക്കാർ ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് തന്ത്രപരമായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. ആഗോള സംഗമം ബഹിഷ്കരിക്കില്ലെങ്കിലും ചടങ്ങിൽ പങ്കെടുക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്. എടുത്തുചാടി അഭിപ്രായം പറഞ്ഞതിലൂടെ എന്‍എസ്എസും എസ്എന്‍ഡിപിയും വെട്ടിലായിട്ടുണ്ട്. പിന്തുണച്ച എന്‍എസ്എസ് സാധാരണ സിപിഎമ്മിന്‍റെ പരിപാടികളോട് അകന്നു നില്‍ക്കുന്ന നായര്‍സമുദായ നേതൃത്വം സമദൂരം വിട്ടതിന്‍റെ അങ്കലാപ്പിലാണ്. എസ്എന്‍ഡിപി നേതൃത്വം സിപിഎമ്മിനോട് ഒട്ടിചേര്‍ന്നു നില്‍ക്കുമെങ്കിലും മറുഭാഗത്ത് ബിജെപി വന്നത് അവര്‍ക്കും അടിയായിട്ടുണ്ട്. ജാതിക്കാര്‍ഡ് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സിപിഎമ്മിന് ഈ രണ്ടു ജാതി സഘടനകളുടെ നിരുപാധിക പിന്തുണ വലിയ നേട്ടമായിക്കഴിഞ്ഞു.

Advertisement