മലപ്പുറം തിരൂർ വാക്കാട് പന്ത്രണ്ടുകാരൻ മുങ്ങി മരിച്ചു .വാക്കാട് ആശുപത്രിപടി സ്വദേശി അബ്ദുൽ നാസറിന്റെ മകൻ നാബിർ ആണ് മരിച്ചത് .
വാക്കാട് ജുമാമസ്ജിദ് കുളത്തിൽ സുഹൃത്തുക്കൾക്ക് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാബിർ മുങ്ങി പോയത്.സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.പിന്നീട് നാട്ടുകാർ കുട്ടിയെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.തിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു





































