അടൂര്‍.യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 222 കല്ലുകൾ. പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽനിന്നാണ് ഇത്രയും കല്ലുകൾ പറുക്കിയത്.അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലെടുത്തത്.ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വ സംഭവം
ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു.അടൂരിലെ പരിശോധനയിലാണ് പിത്താശയത്തിലെ കല്ല് കണ്ടത്.ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്






































