വയോജന കമീഷന്‍ ചെയര്‍പേഴ്‌സണായി കെ. സോമപ്രസാദ് ചുമതലയേറ്റു

Advertisement

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന വയോജന കമീഷൻ ചെയർപേഴ്സണായി കെ സോമപ്രസാദും, അംഗങ്ങളായി അമരവിള രാമകൃഷ്ണൻ, ഇ എം രാധ, കെ എൻ കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരും ചുമതലയേറ്റു. വയോജനക്ഷേമരംഗത്ത് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച വലിയ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ സോമപ്രസാദ് ചെയർപേഴ്‌സൺ ആയ അഞ്ചംഗ കമീഷനാണ് സ്ഥാനമേറ്റത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

Advertisement