രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം യുവതിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുമെടുക്കും. അതിനിടെ രാഹുലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. തിടുക്കപ്പെട്ടുള്ള നടപടിയെന്ന എ ഗ്രൂപ്പ് ആക്ഷേപം വി.ഡി.സതീശന്‍ ഉള്‍പ്പടെയുളള നേതൃത്വം തള്ളി. എല്ലാവരുമായി ആലോചിച്ചായിരുന്നു നടപടിയെന്നാണ് നേതൃത്വത്തിന്റെ മറുപടി.
































