ആഗോള അയ്യപ്പ സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കാന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ കാണാന്‍ അദ്ദേഹം തയ്യാറായില്ല.
വി ഡി സതീശനാണ് പരിപാടിയുടെ ഉപരക്ഷാധികാരി എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍, തന്നോട് ആലോചിക്കാതെയാണ് ചുമതല നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗവുമാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാനെത്തിയത്.
































