രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പസംഗമവുമായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മുന്നോട്ട്

Advertisement

തിരുവനന്തപുരം.രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പസംഗമവുമായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മുന്നോട്ട്.സംഗമത്തിൻ്റെഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വംമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് സംഘാടക
സമിതി ചേരും.അയ്യപ്പ സംഗമം സർക്കാർനീക്കത്തെ സംശയത്തോടെ വീക്ഷിക്കുന്നപ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഇന്ന്
ചടങ്ങിലേക്ക് ക്ഷണിക്കും.അയ്യപ്പ സംഗമത്തിൽ വിശ്വാസികളുടെ നിലപാടിനൊപ്പമാണ് CPIM എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.

ഈ മാസം 20ന് പമ്പയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ
വിവാദങ്ങളാണ്.യുവതി പ്രവേശനത്തെപിന്തുണച്ചവർ തന്നെ അയ്യപ്പസംഗമംനടത്തുന്നു എന്നതാണ് സർക്കാരിനെയും
തിരുവിതാംകൂർ ദേവസ്വം ബോർഡിനെയുംപ്രതിരോധത്തിലാക്കിയത്.എന്നാൽവിവാദങ്ങൾക്കിടയിലും പ്രബല സമുദായ
സംഘടനകളായ NSSഉം SNDPയും പിന്തുണപ്രഖ്യാപിച്ചത് സർക്കാരിനും ബോർഡിനുംആശ്വാസമായി.ഹൈന്ദവ വിഭാഗത്തിലെ
സമുദായസംഘടനകളുടെ പിന്തുണയോടെസംഗമത്തെ എതിർത്തിരുന്ന ബി.ജെ.പിയുടെനിലപാടും അയഞ്ഞിട്ടുണ്ട്.അയ്യപ്പ സംഗമത്തിൻെറഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ദേവസ്വംമന്ത്രിയുടെ സാന്നിധ്യത്തിൽ സംഘാടക
സമിതി യോഗം ചേരുന്നുണ്ട്.ക്ഷണിക്കേണ്ടപ്രധാന വ്യക്തികളെ സംബന്ധിച്ചും സമിതി
ആലോചിക്കും.പ്രതിപക്ഷ നേതാവിനെഇന്ന് ദേവസ്വം ബോർഡ് ഇന്ന് ഔദ്യോഗികമായി
ക്ഷണിക്കും.അയ്യപ്പ സംഗമത്തിന് രാഷ്ട്രീയംപ്രതിരോധം തീർത്തുകൊണ്ട് CPIM ശക്തമായിരംഗത്തുണ്ട്


അയ്യപ്പ സംഗമത്തിൽ യു.ഡി.എഫിൽ വ്യത്യസ്ത അഭിപ്രായമുണ്ട്.രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്ചൂണ്ടിക്കാട്ടി കോൺഗ്രസ് അയ്യപ്പ സംഗമത്തെ എതിർക്കുമ്പോൾ നല്ല കാര്യമെങ്കിൽ നടക്കട്ടെ എന്നാണ് ലീഗ് നിലപാട്.ഇന്ന് രാത്രി ചേരുന്ന
യു.ഡി.എഫ് യോഗം അന്തിമ തീരുമാനം എടുക്കും

Advertisement