മലപ്പുറം. എടവണ്ണയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു..എടവണ്ണ സ്വദേശി ഹനീൻ അഷ്റഫ് (18)ആണ് മരിച്ചത്.സുഹൃത്തിനൊപ്പം സ്കൂട്ടറിന് പുറകിൽ ഇരിക്കുകയായിരുന്ന ഹനീൻ അഷറഫ് റോഡിൽ വീണപ്പോൾ ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു.സാരമായി പരിക്കേറ്റ സുഹൃത്ത് നാജിദ് നെ എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എടവണ്ണ ഐ ഒ എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥിയാണ്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി





































