അതിരപ്പിള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങി

Advertisement

തൃശൂര്‍.അതിരപ്പിള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങി. വെറ്റിലപ്പാറയിലെ ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. വെറ്റിലപ്പാറ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് സംഭവം. വടക്കേടത്ത് നന്ദന്റെ വീടിനു പുറകുവശത്ത് രാവിലെ ആറുമണിയോടെ പുലിയെത്തിയത്. ചാലക്കുടിയിലേക്ക് ബസ് കയറാൻ വന്ന നാട്ടുകാരാണ് പുലി കണ്ടത്

ഇവരെ കണ്ടപ്പോൾ പുലി അടുത്ത പറമ്പിലേക്ക് പോയി. ദിവസങ്ങൾക്കു മുൻപ് ഈ പ്രദേശത്താണ് പുതിയേടത്ത് സുരേന്ദ്രന്റെ പശുവിനെ പുലി കൊന്നത്

Advertisement