തിരുവനന്തപുരം. വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെൻറ് നൽകണമെന്ന് യുവ നേതാവ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വീണ്ടും വെളിപ്പെടുത്തലുമായി പിരപ്പൻകോട് മുരളി. “വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ
വി എസിനെതിരെ പറഞ്ഞത് നാടും നാടിൻ്റെ ചരിത്രവും അറിയാത്ത ഒരു യുവ വായാടി എന്നും പുസ്തകത്തിൽ. വി എസിനെ ആസൂത്രിതമായി വെട്ടി നിരത്തി.വി എസിനെ പാർട്ടി സമ്മേളനത്തിൽ ആസൂത്രിതമായി വിമർശിച്ചു. വി എസിനെ പിറകിൻ നിന്നു കുത്തിയവരും ഒറ്റപ്പെടുത്തിയ വരും പുതിയ രക്ഷകർത്താക്കളായി നിൽക്കുന്നു. വിഎസിനെ കുറിച്ച് മറ്റാരും പറയുകയോ എഴുതുകയോ ചെയ്യരുതെന്നാണ് പുതിയ കൽപന. ഗോവിന്ദൻ മാഷ് തന്നെ നാലാംകിട സൈബർ പോരാളി എന്ന നിലയിൽ ചിത്രീകരിച്ചതിൽ വിഷമമുണ്ടെന്നും പിരപ്പൻകോട് മുരളി






































