വാർത്താനോട്ടം

Advertisement


2025 സെപ്തംബർ 02 ചൊവ്വ

BREAKING NEWS

👉കരുനാഗപ്പളളി തഴവ യിൽ ലഹരി സംഘം അഴിഞ്ഞാടി. 9 വീടുകളും ഒരു കാറും അടിച്ച് തകർത്തു

തിരുവനന്തപുരം കുറ്റിച്ചലിൽ മകൻ്റെ മർദ്ദനമേറ്റ അച്ചൻ മരിച്ചു. വലഞ്ചുഴി ചപ്പാത്ത് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.

👉 ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടാകും.

👉 ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മഴ കെടുതിയിൽ വൻ നാശനഷ്ടം

🌴കേരളീയം🌴

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് നിയമസഭയില്‍ വരുന്നതിന് നിലവില്‍ തടസമില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. രാഹുല്‍ പ്രതിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നാല് മണി വരെ ലഭിച്ചിട്ടില്ലെന്നും ഷംസീര്‍ വിവരിച്ചു.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവി പാര്‍ട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും അടൂര്‍ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.

🙏 ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു.

🙏 വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി വഴി സമസ്ത കോടതിയില്‍ ഹര്‍ജി നല്‍കിയത്.

🙏 ശബരിമല യുവതീ പ്രവേശവിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത്. ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

🙏 ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

🙏 സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നതില്‍ സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

🙏 ചെങ്ങറ ഭൂസമര പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

🙏 ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. നിലവില്‍ കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

🙏 നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്.

🙏 കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം.

🇳🇪 ദേശീയം 🇳🇪

🙏 ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതിയെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്വാഗതം ചെയ്തു. അതിര്‍ത്തി ചര്‍ച്ചകള്‍, കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എന്നിവയെക്കുറിച്ചുള്ള കരാറുകളെയും അദ്ദേഹം പ്രശംസിച്ചു.

🙏 മൈസൂരു ദസറ സാംസ്‌കാരികോത്സവമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏 ബീഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികളിലെ തുടര്‍നടപടികളില്‍ കമ്മീഷന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശിച്ച കോടതി വോട്ടര്‍മാരെ സഹായിക്കുന്നതിന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വോളണ്ടിയര്‍മാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.

🙏ഉപരാഷ്ട്രപതിസ്ഥാ
നത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ‘ബ്രാഹ്‌മണര്‍’ ലാഭംകൊയ്യുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്. പീറ്റര്‍ നവാരൊയുടെ പ്രസ്താവന, വസ്തുതാപരമായി ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇽

🙏കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വികാരം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കന്‍ പ്രസിഡന്റായും ദിസനായകെ മാറി. തമിഴ്നാട്ടില്‍ നിന്നുള്ള നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ കച്ചത്തീവ് വിഷയത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ലങ്കന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

🙏 ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയില്‍ പാകിസ്ഥാന്‍. പാകിസ്ഥാനിലെ നദികളില്‍ വെള്ളം എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. ആഗോള താപനം മൂലം മഴക്കാലം സാരമായ കെടുതിയാണ് പാകിസ്ഥാനില്‍ വിതച്ചത്. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മേഖലയിലാണ് പാകിസ്ഥാനുള്ളത്.

🙏അഫ്ഗാനിസ്താനി
ലുണ്ടായ ഭൂകമ്പത്തില്‍ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

🙏 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്ന പുതിയ അവകാശ വാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനം ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

🙏 ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കായികം

🙏 കാഫ നേഷന്‍സ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളര്‍ത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ വഴങ്ങിയത്.

🙏 ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിനെ താന്‍ തല്ലുന്ന വീഡിയോ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി പുറത്തുവിട്ടതിന് എതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വീഡിയോ പുറത്തുവിട്ട രീതി തെറ്റാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Advertisement