കോഴിക്കോട്. എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.ആൺ സുഹൃത്തിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.കണ്ണാടിക്കൽ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.പെൺകുട്ടി യുവാവിന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു
ആയിഷ റഷയെ ആൺസുഹൃത്തായ ബ ഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിൻ്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ആയിഷ റഷയുടെ ഫോണിൽ നിന്നുള്ള വാട്‌സ് ആ പ്പ് (സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്.
ആയിഷയുമായി നിരന്തരം ജിം ട്രെയിനറായ ബഷീറുദ്ദീൻ വഴക്കിട്ടിരുന്ന തായും പോലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊ ഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിൻ്റെ നീ ക്കം.
ബഷീറുദ്ദിനെ തിങ്കളാഴ്‌ച നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയി ഷ റഷയെ ബഷീറുദ്ദീൻ്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗലൂരുവിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ് ആ യിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാൽ നാട്ടിൽ വരുന്നില്ലെന്നാ യിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്.
എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താൻ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം.മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.യുവാവ് പോലീസ് കസ്റ്റഡിയിലാണ്.
































