തൊടുപുഴ. കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥികൾ പീഡനപരാതി നൽകിയ അധ്യാപകനെ കോടതി വെറുതെ വിട്ടു.ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടേ നടന്ന
കോപ്പിയടി പിടിച്ചതിനണ് വിദ്യാർഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്
കോപ്പിഅടിക്ക് പിടിച്ചത് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികളെ. ഈ പെൺകുട്ടികൾ മൂന്നാറിലെ സിപിഐഎം പാർട്ടി ഓഫീസിൽ വച്ച് തയ്യാറാക്കിയ പരാതിയിൽ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.





































