ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

Advertisement

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ശ്രീ ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.
തന്റെ പുതിയ ചിത്രമായ ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ് വാന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടെന്ന് പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു.

Advertisement