ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ

Advertisement

മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷാജൻ സ്കറിയ ചികിത്സയിൽ തുടരുകയാണ്.

Advertisement