രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ‘ആത്മാഭിമാന സദസ്സ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുന്നത്.
































