ന്യൂഡെല്‍ഹി.കത്ത് ചോർച്ച വിവാദത്തിനിടയാക്കിയ ചെന്നൈ വ്യവസായി ഷെർഷാദിന് എതിരായ മാനനഷ്ടകേസ് ഡൽഹി ഹൈ ക്കോടതി ഇന്ന് പരിഗണിക്കും.
CPIM നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി കത്തു കോടതിയിൽ രേഖയായി എത്തിയതാണ് വിവാദമായത്.ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പാർട്ടി ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകിയിരുന്നു.കത്ത് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ഷെ ർ ഷാദ് പലർക്കും പങ്കു വച്ചിരുന്നു എന്നാണ് ഹർജിക്കാര നായ രാജേഷ് കൃഷ്ണയുടെ വാദം. അപകീർത്തി കരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്നും ഷേർഷാദിനെ വിലക്കി ക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നാണ് ഹർജി ക്കാരന്റെ ആവശ്യം
Home News Breaking News സിപിഎം കത്ത് ചോർച്ച വിവാദം,വ്യവസായി ഷെർഷാദിന് എതിരായ മാനനഷ്ടകേസ് ഡൽഹി ഹൈ ക്കോടതി ഇന്ന് പരിഗണിക്കും






































