അടുത്തമാസം 20ന് പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എസ്എന്‍ഡിപി. ഉപാധികളില്ലാതെ സംഗമത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. അയ്യപ്പന്റെ പ്രസക്തി ലോകമാകെ വ്യാപിക്കുമെന്നും രാഷ്ട്രീയമായി എതിര്‍ക്കുന്നത് ശരിയല്ല. യുവതിപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും നിലവില്‍ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വെള്ളാപ്പള്ളി പറവൂരില്‍ ആവശ്യപ്പെട്ടു.
അതേസമയം, ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഗമമെങ്കില്‍ നല്ലതെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അയ്യപ്പസംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷന്‍ സ്റ്റണ്ടിന്റെ ഭാഗമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് യോഗക്ഷേമ സഭ നിലപാട് പറഞ്ഞതിന് പിന്നാലെയാണ് സുകുമാരന്‍ നായര്‍ നിലപാടില്‍ വ്യക്തത വരുത്തിയത്. ത്താണ് ആഗോള അയ്യപ്പ സംഗമം .
































