രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ പിന്തുണ കൂടുന്നു,പിന്തുണയുമായി ഐഷാപോറ്റിയും

Advertisement

തിരുവനന്തപുരം.ലൈംഗിക ആരോപണക്കേസുകളിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ പിന്തുണ കൂടുന്നു.. രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാണ് നീക്കം.. പാർട്ടി നിലപാട് വ്യക്തമാകുന്നതിന് മുൻപ് വനിതാ നേതാക്കൾ രാഹുലിൻ്റെ രാജി ആവശ്യപ്പെട്ടത് എംഎം ഹസൻ തള്ളി.. അതിനിടെ രാഹുലിനെ പിന്തുണച്ച് CPIM മുൻ എം എൽ എ ഐഷാപോറ്റി രംഗത്ത് എത്തി..

ആരോപണത്തില്‍ ആദ്യം ബന്ധപ്പെട്ട സ്ത്രീകള്‍മാത്രം മുന്നിലെത്തിയതാണ് കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് സിപിഎം വ്യാപകമായി സൈബറിടങ്ങളിലൂടെ നടത്തിയ പ്രചരണമാണ് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയേയും ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളെയും ലൈംഗികാരോപണത്തില്‍ കുടുക്കി നിരന്തരം അധിക്ഷേപിച്ച പഴയ കഥകളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ഓര്‍മ്മയിലുള്ളത്. പിന്നില്‍ സിപിഎം കേന്ദ്രങ്ങളുണ്ടെന്നും ലക്ഷ്യം വേറ പലതുമാണെന്നും ഷാഫി, സതീശന്‍ എന്നിവര്‍ക്കെതിരെകൂടി പ്രചരണം നീണ്ടതോടെ കോണ്‍ഗ്രസിന് വെളിപാടുലഭിച്ചു.

രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ കൂടുകയാണ്. മുകേഷിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കില്‍ രാഹുലിനും പങ്കെടുക്കാമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.. രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട വനിത നേതാക്കളെ തള്ളി, എം എം ഹസ്സനും രംഗത്തെത്തി..

രാഹുലിനെതിരായ പരാതികളുടെ ആധികാരികത കൂടി പരിശോധിക്കപ്പെടണമെന്നായിരുന്നു CPIM മുൻ എം എൽ എ ഐഷാ പോറ്റിയുടെ പ്രതികരണം. നിരുപദ്രവമായ കമന്‍റാണെങ്കിലും അത് സിപിഎം പിന്തുടരുന്ന വൈര നിര്യാതന സമീപനത്തിന് എതിരാണ്. കോണ്‍ഗ്രസിന് പിടിവള്ളിയും

യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശം രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു… ലൈംഗിക ആരോപണക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രാഹുലിൻ്റെ മൊഴി രേഖപ്പെടുത്തും.. രാഹുലിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിൽ, ഉള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം.. രാഹുലിനെതിരെ 10 പരാതികളാണ് ലഭിച്ചത്

Advertisement