മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയിലെ നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Advertisement

പാലക്കാട്. മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള ആദിവാസി ഉന്നതിയിലെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു.
മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ – സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത് .
പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു.
നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.
കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായാണ് ആരോപണം.
2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാന രീതിയിൽ മരിച്ചിരുന്നു

Advertisement