തിരുവനന്തപുരം.കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റിയ നടപടിയ്ക്ക് എതിരെ ബി അശോക് നിയമനടപടിക്ക്.. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ സമീപിക്കാനാണ് തീരുമാനം.. KTDFC ചെയർമാൻ സ്ഥാനം ബി അശോക് ഉടൻ ഏറ്റെടുക്കില്ല.. കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു മാറ്റം..
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെയാണ് KTDFC , CMD പദവിയിലേക്ക് B അശോകിനെ സ്ഥലം മാറ്റിയത്.. അവധി കഴിഞ്ഞ തിരിച്ചെത്തിയ ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല.. നഷ്ടത്തിൽ പ്രവർത്തിക്കുന്ന KTDFC യിലെ സി എം ഡി എന്ന പോസ്റ്റ് താരതമ്യേന പ്രാധാന്യം കുറഞ്ഞതാണ്.. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ വഹിക്കേണ്ട ചുമതലകൾ KTDFC യിൽ ഇല്ലെന്ന് കാണിച്ചാകും കോടതിയെ സമീപിക്കുന്നത്.. സെപ്റ്റംബർ 8 നാണ് ഇനി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പ്രവർത്തിക്കുക.. അന്നാകും ഹർജി നൽകുന്നത്.. പുതിയ ചുമതല ബി അശോക് ഉടൻ ഏറ്റെടുത്തേക്കില്ല.. കേര പദ്ധതിയുമായി ബന്ധപ്പെട്ട ലോക ബാങ്ക് കത്ത് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റാം. നേരത്തേ തദ്ദേശ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബി അശോകിനെ സ്ഥലം മാറ്റിയപ്പോഴും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണിൽ നിന്ന് അനുകൂല വിധി നേടി തിരികെ കൃഷി വകുപ്പിൽ എത്തിയിരുന്നു..





































