മലപ്പുറം.യാത്രക്കാരോട് ബസ് തൊഴിലാളികളുടെ ക്രൂരത. മലപ്പുറത്തു നിന്നും തിരൂരിലേക്കുള്ള യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടതായി പരാതി. ഭിന്നശേഷിക്കാരിയായ കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് മഴയത്ത് ഇറക്കിവിട്ടതായി പരാതി ഉള്ളത്. മലപ്പുറം തിരൂർ റൂട്ടിലോടുന്ന നീനു സ്റ്റാർ ബസ്സിനെതിരെയാണ് പരാതി. ബസ് ചങ്കുവെട്ടിയിൽ എത്തിയപ്പോൾ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു
ഇറങ്ങാൻ കൂട്ടാക്കാത്ത വരെ ബസ് തൊഴിലാളികൾ ഭീഷണിപ്പെടുത്തിയതായും പരാതി.ഇറങ്ങിയില്ലെങ്കിൽ മുഴുവൻ ബസ് സർവീസുകളും നിർത്തിവെപ്പിക്കും എന്നും ഭീഷണി. യാത്രക്കാർ മുഖ്യമന്ത്രി,ഗതാഗത വകുപ്പ് മന്ത്രി,കളക്ടർ,മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി





































