കോതമംഗലത്ത് പ്രതിഷേധം ഫലിച്ചു, കാട്ടാനശല്യം പരിഹരിക്കുന്നതിന് ഉടൻ നടപടിയെന്ന് കളക്ടർ;കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്താൻ നടപടി തുടങ്ങി

Advertisement

എറണാകുളം:ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തിൽ എം എൽ യും നാട്ടുകാരും നടത്തിയ പ്രതിഷേധം ഫലംകണ്ടു. എം എൽ എ യും നാട്ടുകാരും ഡി എഫ് ഓയോടെ പ്രതിഷേധിച്ചതോടെ ജില്ലാ കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി. സോളാർ ഫെൻസിങ്ങ് ഉൾപ്പെടെയുള്ള കാര്യത്തിൽ ഉടനടി നിരീക്ഷണം ഉണ്ടാകുമെന്ന കളക്ടറുടെ ഉറപ്പിൻമേൽ രാവിലെ 6 മണി മുതൽ തുടങ്ങിയ പ്രതിഷേധം 12.15 ഓടെ അവസാനിപ്പിച്ചു. ഇതോടെ ആനയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.
എറണാകുളം കോതമംഗലത്ത് ആണ് സംഭവം. 10 വയസ്സുള്ള കൊമ്പനെ കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. എം.
ഇന്നലെ രാത്രിയാണ് ആന കിണറ്റില്‍ വീണത്.
ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന നിലപാടിൽ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.

നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു.ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് ഇപ്പോൾ ഇത്ര കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ എം എൽ എ യും നാട്ടുകാരും തയ്യാറായത്.

Advertisement