കോഴിക്കോട്. ആനക്കാംപൊയിൽ – കള്ളാടി മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
മലബാറിന്റെ വികസനത്തിന് പുതിയ നാഴികക്കല്ലായി മാറുന്നതാണ് ഈ പാത.വൈകിട്ട് നാലുമണിക്ക് ആനക്കാംപൊയിൽ സെയ്ൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്
വയനാട് ജില്ലയിൽ 5.58 കിലോമീറ്റർ.ആകെ 8 .11 കിലോമീറ്റർ ദൂരം.
വർഷങ്ങളായി കോഴിക്കോട് – വയനാട് ജില്ലക്കാർ കാത്തിരിക്കുന്ന പദ്ധതി . ചുരം ഇല്ലാതെ വയനാട്ടിലേക്ക് എത്താൻ ഒരു പാത.അത് യാഥാർത്ഥ്യമാകുന്നു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഉണ്ടാകുന്ന ബ്ലോക്കും മണ്ണിടിച്ചിടുമെല്ലാം ഈ തുരങ്ക പാതയുടെ പ്രാധാന്യം കൂട്ടുന്നു.മലയോര മേഖലയിലെ ജനങ്ങളും അതീവ സന്തോഷത്തിലാണ്.ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജനം
വൈകുന്നേരം നാലുമണിക്ക് ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിലാണ് തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങ്.മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ കോഴിക്കോട് വയനാട് ജില്ലകളിലെ ജനപ്രതിനിധികളും പങ്കെടുക്കും
































