തിരുവനന്തപുരം.ഡോ.ബി.അശോകിനെ കൃഷി വകുപ്പിൽ നിന്ന് മാറ്റി.കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ്
മാറ്റം.മുഖ്യമന്ത്രിയുടെ ഓഫീസ് താൽപര്യം എടുത്ത് പ്രഖ്യാപിച്ച അന്വേഷണത്തിൻെറ
ലക്ഷ്യം ബി.അശോകായിരുന്നു.എന്നാൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ റിപോർട്ട്
നൽകിയതിന് പിന്നാലെയാണ് ബി.അശോകിന് കൃഷി വകുപ്പിൽ നിന്ന് നീക്കിയത്.KTDFC സി.എം.ഡിയായാണ് അശോകിൻെറ പുതിയ
നിയമനം.ടിങ്കു ബിസ്വാളാണ് അശോകിന് പകരം കൃഷിവകുപ്പിൽ നിയമിതയായത് ഉത്തരവിറങ്ങിയകിന് പിന്നാലെ ടിങ്കു ബിസ്വാൾ ചുമതലയേൽക്കുകയും ചെയ്തു





































