തിരുവനന്തപുരം. ഓണവിപണി കീഴടക്കി സപ്ലൈകോ . 5 ദിവസം കൊണ്ട് ലഭിച്ച ത് 73 കോടി രൂപയുടെ വിറ്റുവരവ്. ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികം. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു
സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സ്ഥാപനം സ്വന്തമാക്കി. ഇന്ന് അഞ്ചുമണിവരെ
15.04 കോടി വില്പന നടന്നു. ഓണം ഫെയർ ആരംഭിച്ച 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ മാസത്തെ ആകെ വില്പന 280.08 കോടിയാണ്. സപ്ലൈക്കോ യുടെ ഉപഭോക്താക്കളുടെ എണ്ണത്തിലും കാര്യമായ വർധനയാണ്. ഈ മാസം സപ്ലൈകോ സന്ദർശിച്ച ഉപഭോക്താക്കളുടെ എണ്ണം 43.47 ലക്ഷത്തിലെത്തി. സെപ്റ്റംബർ 4 വരെ സപ്ലൈകോ ഓണച്ചന്തകൾ പ്രവർത്തിക്കും. സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും നാളെയും ഉത്രാട ദിനത്തിലും തുറന്നു പ്രവർത്തിക്കാനും തീരുമാനമായി. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.നാളെ റേഷൻ കടകൾക്കും പ്രവർത്തി ദിനം ആയിരിക്കും. ഓണം പ്രമാണിച്ചാണ് അവധിദിനത്തിലും
റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. അതേ സമയം ഈ മാസത്തെ റേഷൻ വിതരണം നാളെ അവസാനിക്കും




































