എസ്എഫ്ഐ സമരത്തെ ഭയന്ന് വൈസ് ചാൻസിലർ ബി അശോക് മാളത്തിൽ ഒളിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് പരിഹസിച്ചു. മാളത്തിൽ ഒളിച്ചവരെ പുറത്തുകൊണ്ടുവരാൻ എസ്എഫ്ഐക്ക് അറിയാം.
വൈസ് ചാൻസിലറെ കണ്ട് ആരും പനിക്കണ്ട. പനിക്കുന്നവർക്കുള്ള മരുന്നും എസ്എഫ്ഐയുടെ കയ്യിൽ ഉണ്ട്. സർക്കാർ നിർദ്ദേശിച്ച അഞ്ചു ശതമാനം വർദ്ധന മറികടന്നാണ് അഞ്ചിരട്ടി ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം. ഫീസ് വർദ്ധന അംഗീകരിക്കില്ല
സർവകലാശാല എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത് എന്നും സഞ്ജീവ് വ്യക്തമാക്കി




































