അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുന്നുവെന്ന് വി ഡി സതീശന്‍

Advertisement

തിരുവനന്തപുരം. അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്ത് ആണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ട്. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബി ജെ പിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു. സി പി എമ്മും കരുതിയിരിക്കണം. അക്രമങ്ങൾ നടക്കുമ്പോൾ പോലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി

Advertisement