2025 ആഗസ്റ്റ് 30 ശനി
BREAKING NEWS
👉കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; ശരീര അവശിഷ്ടം ചിന്നിച്ചിതറിയ നിലയിൽ, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം
👉കണ്ണപുരത്ത് കീഴറയിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
👉 സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്.

👉 കിളിമാനൂരിൽ കട കത്തിനശിച്ചു.പൊന്നൂസ് ഫാൻസിസ്റ്റോഴ്സ് എന്ന സ്ഥാപനമാണ് തീപിടുത്തത്തിൽ പൂർണ്ണമായി നശിച്ചത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
👉വ്യാജ ഐഡി കാർഡ് പരാതിയിൽ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എഇന്ന് ചോദ്യം ചെയ്യലിന് എത്തില്ല.
👉 കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ചോദ്യം ചെയ്യലിനെത്തുമെന്നായിരുന്നു വിവരം.

👉 നോട്ടീസ് ലഭിച്ചിട്ടില്ലെന്നും, നോട്ടീസ് കിട്ടിയാൽ പിന്നീട് ഹാജരാകുമെന്ന് രാഹൂ ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
🌴കേരളീയം🌴
🙏 തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി ആരോഗ്യവകുപ്പ്. വയര്‍ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും.

🙏 കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച് അപ്പീല്‍ സമര്‍പ്പിച്ചു. കേഡര്‍ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട് എന്നാണ് സൂചന.
🙏 തത്തേങ്ങലം വനത്തില്‍ കല്ലംപാറ മലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകല്‍ പാറപ്പുറം സ്വദേശികളായ ഇര്‍ഫാന്‍, ഷമീല്‍, മുര്‍ഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

🙏 പട്ടാപ്പകല്‍ കുറുക്കന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്.
🙏 സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എന്‍എസ്എസ്. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയെന്ന് എന്‍എസ്എസ് വൈസ് പ്രസിഡണ്ട് എന്‍ സംഗീത് കുമാര്‍ വ്യക്തമാക്കി. സംഗമത്തെ എതിര്‍ക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോള്‍ എന്‍എസ് എസിന്റെ പിന്തുണ സര്‍ക്കാറിന് ആശ്വാസമാണ്.

🙏 കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി.
🙏 കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണ് കല രാജു മത്സരിച്ചത്. 12 വോട്ടുകള്‍ക്ക് എതിരെ 13 വോട്ടുകള്‍ നേടിയാണ് യുഡിഎഫിന് വേണ്ടി കല രാജു ഭരണം പിടിച്ചത്.

🙏 പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പ്. പൂജയുടെ പേരില്‍ വിഡിയോ കോള്‍ വഴി നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്.
🙏 ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തില്‍ നിന്നും 40 ശതമാനമാക്കുന്ന തീരുമാനത്തെ എതിര്‍ത്ത് എംവി ജയരാജന്‍. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🇳🇪 ദേശീയം 🇳🇪
🙏നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ രാജ്യത്തിന് വന്‍ കുതിച്ചു ചാട്ടം. 7.8 ശതമാനം വളര്‍ച്ചയാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം രാജ്യം കൈവരിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു പോയിന്റ് കൂടുതലാണിത്. യുഎസ് തീരുവ തിരിച്ചടിയായിരിക്കെ ഈ വളര്‍ച്ച കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി.
🙏 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച 6.5 ശതമാനം മാത്രമായിരുന്നു. അതേസമയം ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് വ്യക്തമാവുക. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ജിഡിപിയെ ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം.
🙏 ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

🙏 ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖര്‍ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
🇦🇽 അന്തർദേശീയം 🇦🇺
🙏 ലോസ് ഏഞ്ചല്‍സില്‍ വാളുമായി നടുറോഡില്‍ അഭ്യാസം കാണിച്ച സിഖ് യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഇയാള്‍ നടുറോഡില്‍ വച്ച് വാളുമായി പ്രകടനം നടത്തുന്നതിന്റെയും പോലീസിന് നേരെ വാളുയര്‍ത്തി ഓടിയടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു.

🙏 എത്തിക്സ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്താണ്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ഒരു വര്‍ഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് ഈ നടപടി. ഇത് ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന് ലഭിച്ച വലിയ തിരിച്ചടിയാണ്.
🙏 ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേല്‍ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയില്‍ മാനുഷിക സഹായമെത്തിക്കാന്‍ നല്‍കിയിരുന്ന അനുമതിയും ഇസ്രയേല്‍ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്.

🙏 ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാനില്‍വെച്ചാണ് പ്രധാനമന്ത്രി മോദി ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞത്.
🙏 ചാന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്യോ സന്ദര്‍ശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. ചാന്ദ്രയാന്‍ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍-5. കൂടാതെ പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6,800 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ വ്യക്തമാക്കി.

🙏 ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്.
🙏 റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ഡിസംബറില്‍ ഇന്ത്യാസന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുതിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനുള്ള സാധ്യത വാര്‍ത്താഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🙏 യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സുരക്ഷ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡന്‍ തന്റെ കാലാവധി തീരും മുന്‍പ് കമല ഹാരിസിന് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കൊടുത്ത സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.
🙏 ഡോണള്‍ഡ് ട്രംപ് 4 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാന്‍ സജ്ജനാണെന്നു വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

⚽ കായികം ⚽
🙏 കാഫ നേഷന്‍സ് ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് താജിക്കിസ്താനെതിരെ ജയം. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്.






































