രാഹുൽ ഇന്ന് ചോദ്യം ചെയ്യലിന് എത്തില്ല

Advertisement

പത്തനംതിട്ട: വ്യാജ ഐഡി കാർഡ് പരാതിയിൽ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എഇന്ന് ചോദ്യം ചെയ്യലിന് എത്തില്ല. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ചോദ്യം ചെയ്യലിനെത്തുമെന്നായിരുന്നു വിവരം. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും, നോട്ടീസ് കിട്ടിയാൽ പിന്നീട് ഹാജരാകുമെന്ന് രാഹൂ ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ അടൂരിലെ കെഎസ് യു നേതാവിൻ്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിക്കും.
അതിനിടെ രാഹുലിനെ തിരെ ലൈംഗിക ദൂര അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ .

Advertisement