ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്ങ്മൂലങ്ങളിൽ വിവരങ്ങൾ മറച്ചുവെച്ചു, സന്ദീപ് വാര്യർ

Advertisement

തിരുവനപുരം.ബി. ജെ. പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്ങ്മൂലങ്ങളിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ . ജി എസ്. ടി ബാധ്യത ഉണ്ടായിരിക്കെ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ഇല്ലെന്ന് രേഖപെടുത്തി . കൈയ്റ്റ് ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ പാട്ണറായ കൃഷ്ണകുമാർ തനിക്ക് ഒരു ബിസിനസും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്ങ് മൂലം നൽകിയെന്നാണ് ആരോപണം.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു

പാലക്കാട് സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നൽകുന്ന അഫിഡവിറ്റിൽ തെറ്റായ വിവരങ്ങളാണ് നൽകിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും , നിയമസഭ ഉപതെരഞ്ഞെടുപ്പിലും GST ബാധ്യതകൾ ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സി. കൃഷ്ണകുമാർ
സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. എന്നാൽ GST കുടിശ്ശിക അടക്കണമെന്ന് കാണിച്ച് കൃഷ്ണകുമാറിന് GST വകുപ്പ് അയച്ച നോട്ടീസും സന്ദീപ് വാര്യർ പുറത്ത് വിട്ടു. കൈയ്റ്റ് ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരി ഉടമയാണെന്ന് കാണിച്ച് രജിസ്ട്രേഷൻ വകുപ്പിൽ കൃഷ്ണകുമാർ നൽകിയ കത്തും ഉണ്ടെന്ന് സന്ദീപ് വാര്യർ ‘ എന്നാൽ ഒരു കമ്പനിയിലും താൻ പാട്ണറില്ലെന്നാണ് കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്ങ്മൂലം

പാലക്കാട് ലോക്‌സഭ മണ്ഡലത്തിലും , പാലക്കാട് നിയമസഭ ഉപതെരത്തെടുപ്പിലും തെറ്റായ വിവരങ്ങളാണ് നൽകിയത് എന്നാണ്
സന്ദീപ് വാര്യർ ആരോപിക്കുന്നത് ‘തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒത്താശ ഉണ്ടായിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ വ്യാജ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകുന്നത് ക്രിമിനൽ കുറ്റമാണെന്നും കമ്മീഷൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു

Advertisement