മുണ്ടൂർ പുറ്റേക്കരയിൽ സ്വകാര്യ ബസ് അപകടത്തിൽ 18 പേർക്ക് പരിക്ക്

Advertisement

തൃശ്ശൂർ. മുണ്ടൂർ പുറ്റേക്കരയിൽ സ്വകാര്യ ബസ് അപകടത്തിൽ 18 പേർക്ക് പരിക്ക്. പുലർച്ചെ അഞ്ചരക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരം. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു സ്ത്രീയടക്കം 18 യാത്രക്കാര്‍ക്ക് പരുക്ക്. രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്ക്.പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 5.15 യോടെ ആയിരുന്നു അപകടം. പാവറട്ടിയിൽ നിന്നും തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്.തൊട്ടുമുന്നിൽ തിരുവേകപ്പുറത്തിൽ നിന്നും -പെരുമ്പാവൂരിലേക്ക് പോകുന്ന കാർ പെട്ടെന്ന് വെട്ടിച്ചതോടെ അമിതവേഗതയിൽ വന്നിരുന്ന സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് റോഡിൽ കുറുകെ മറയുകയായിരുന്നു.കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കലുങ്കിന്റെ കൈവരിയിൽ ഇടിച്ചുനിന്നു.അപകടത്തെ തുടർന്ന് തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം തടസപ്പെട്ടു.ക്രൈയിൻ ഉപയോഗിച്ച് ബസ്സ് റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ബസ്സ് പൂർണ്ണമായും ,കാർ ഭാഗികമായും തകർന്നു.പേരാമംഗലം ഹൈവേ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement