മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്,ഒന്നാം പ്രതി പിടിയില്‍

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഒന്നാം പ്രതി പിടിയിൽ.
ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്യാം ലാലിനെ മ്യൂസിയം പോലീസ് പാറശാലയിൽ നിന്നാണ് പിടികൂടിയത്. മാർച്ചിൽ പങ്കെടുത്തവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തീപന്തം എറിഞ്ഞ് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
28 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരും പ്രതികളാണ്. വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞതിൽ പ്രതിഷേധിച്ചായിരിന്നു ക്ലിഫ്ഹൗസിന് മുന്നിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

Advertisement