ഇടതുമുന്നണിക്ക് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

Advertisement

കൂത്താട്ടുകുളം.ഇടതുമുന്നണിക്ക് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. സി.പി.ഐ.എം വിമത അംഗം കലാ രാജു യു.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാർഥിയാകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കലാ രാജു യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു.വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി.ജി. സുനില്‍കുമാറിനെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്.കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു.

Advertisement