തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ CPIM സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.
രാഹുലിൻ്റെ രാജി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിനെയും ഷാഫി പറമ്പിലിനെയും വിമർശിക്കുന്നതിലാണ് പാർട്ടി ശ്രദ്ധ വെയ്ക്കുന്നത്. രാഹുലിൻ്റ രാജി ആവശ്യപ്പെട്ട് സമർദ്ദം ശക്തമാക്കാൻ സെക്രട്ടേറിയേറ്റ് തീരുമാനിച്ചേക്കും. ഷാഫി പറമ്പിലിനെ വഴിയിൽ തടഞ്ഞ സംഭവം തിരിച്ചടിച്ചെന്ന് ചില നേതാക്കൾക്കെങ്കിലും അഭിപ്രായമുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും






































