പാലക്കാട്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണമുന്നയിച്ച യുവതികളുടെ മൊഴി എടുക്കും. പ്രത്യേകസംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം. റെയിഞ്ച് ഡിവൈഎസ്പി സി ബിനു കുമാറിനായിരിക്കും അന്വേഷണ ചുമതല. രാഹുലിനെതിരായ കേസ് കള്ളക്കേസ് ആണെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തൽ.ഭീഷണിപ്പെടുത്തൽ.അശ്ലീല സന്ദേശം അയക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് രാഹുലിനെതിരായ ക്രൈംബ്രാഞ്ച് കേസ്.നേരിട്ട് പരാതി ലഭിക്കാത്തതിനാൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴിയെടുക്കും. ആരെങ്കിലും നേരിട്ടോ അല്ലാതെയൊ പരാതിയുമായി വരാൻ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. തിരുവനന്തപുരത്തും എറണാകുളത്തും പോലീസിൽ ലഭിച്ച പരാതികൾ കൂടി ക്രൈം ബ്രാഞ്ച് അന്വേഷണപരിധിയിൽ കൊണ്ടുവരും.പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് റെയിഞ്ച് ഡിവൈഎസ്പി സി ബിനുകുമാർ ചുമതല വഹിക്കും.സൈബർ വിദഗ്ധരും അന്വേഷണസംഘത്തിൽ ഉണ്ടാകും.പുറത്തുവന്ന ചാറ്റും ശബ്ദ സന്ദേശത്തിന്റെയും അടക്കം ആധികാരികത പരിശോധിക്കും.ഇതിനിടെ രാഹുലിനെതിരെ പോലീസ് എടുത്തത് കള്ളക്കേസാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.പരാതിക്കാരും തെളിവുമില്ലാതെ ആണ് കേസെടുത്തിരിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ്
ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് ഉൾപ്പെടെയുള്ള ശബ്ദരേഖ പുറത്തുവന്നത് ക്രൈംബ്രാഞ്ച് കേസിന് ആധാരമായിട്ടുണ്ട്.രാഷ്ട്രീയമായും നിയമപരമായും ഉപദേശങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ.അതിനിടെ ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിലെ സംഘർഷവുമായി
ബന്ധപ്പെട്ടു 28 പേർക്കെതിരെ പോലീസ് കേസെടുത്തു.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ പ്രതിഷേധം തുടരുന്നു. രാഹുലിനെതിരെ ഗൃഹസന്ദർശന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ ആണ് ഇന്ന് രംഗത്തെത്തിയത്. രാഹുലിനെ ആരോപണങ്ങളിൽകഴമ്പുണ്ടെങ്കിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് തന്നെയാണ് പാലക്കാട്ടെ ജനങ്ങളും പ്രതികരിച്ചത്. അതേസമയം എംഎൽഎഓഫീസിന്റെ പ്രവർത്തനത്തിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും അടുത്ത ദിവസങ്ങളിൽ തന്നെ രാഹുൽ മണ്ഡലത്തിൽ എത്തുമെന്നും പാലക്കാട് ഓഫീസിലെ ജീവനക്കാർ വ്യക്തമാക്കി
കഴിഞ്ഞ 20ന് ഉയർന്ന ആരോപണങ്ങൾ. ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ പരാതികൾ,
പാലക്കാട് ഇന്നും രാഹുൽ മാങ്കൂട്ടത്തിനെതിരെ Dyfi പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് .
വീട് കയറിയുള്ള ക്യാമ്പയിനിൽ രാഹുൽ രാജി വെയ്ക്കണമെന്നാണ് എല്ലാവരും പറയുന്നതെന്ന് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീൻ
ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതികരിച്ച ജനങ്ങളുടെയും അഭിപ്രായം
രാഹുൽ മണ്ഡലത്തിൽ ഇല്ലെങ്കിലും എം എൽ എ
ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട് എന്ന് ജീവനക്കാർ പറയുന്നു
അടുത്ത ദിവസങ്ങളിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ
മണ്ഡലത്തിലേക്ക് തിരികെ എത്തുമെന്നാണ് ഓഫീസിൽ ജീവനക്കാർ പറയുന്നത്






































