ഊന്നുകൽ ശാന്ത വധം, കൊലപാതകം നടത്തിയത് ചുറ്റിക ഉപയോഗിച്ചെന്ന് പ്രതി

Advertisement

കോതമംഗലം. ഊന്നുകൽ ശാന്ത വധക്കേസിൽ കൊലപാതകം നടത്തിയത് ചുറ്റിക ഉപയോഗിച്ചെന്ന് പ്രതി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതി രജേഷ് കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യലിന് ശേഷം രാജേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുറുപ്പംപടി സ്വദേശിയായ ശാന്തയുടെ സ്വർണം അപഹരിക്കുന്നതിന് വേണ്ടി തലയ്ക്ക് പിന്നിൽ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി എന്നാണ് ആൺസുഹൃത്തായ രാജേഷിന്റെ മൊഴി. വസ്ത്രവും ചുറ്റികയും കൊലയ്ക്ക് പിന്നാലെ സ്വന്തം കറിലേയ്ക്ക് മാറ്റി. ചുറ്റികയിലും സാരിയിലും ഉണ്ടായിരുന്ന രക്തം കാറിന്റെ സീറ്റിൽ വീണത് നീക്കം ചെയ്യാനാണ് കോതമംഗലത്ത് എത്തിയത്. ആഗസ്റ്റ് 18 രാത്രിയാണ് കൊല നടത്തിയതെന്ന് സമ്മതിച്ച പ്രതി, പൊലീസ് മൃതദേഹം കണ്ടെത്തി എന്ന് ഉറപ്പിച്ചതിന് പിന്നാലെയണ് നാട് വിട്ടതെന്നും സമ്മതിച്ചു.

എറണാകുളത്ത് എത്തിയതിന് പിന്നാലെ മംഗലാപുരം, ബെംഗളൂരു, തുടങ്ങി കേരളത്തിലെ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന രാജേഷ്, ചേർത്തലയിൽ നിന്നും എറണാകുളത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെടുന്നത്.ശാന്തയുടെ സ്വർണം വിറ്റ്കിട്ടയ പണവും, വിൽക്കാതെ സൂക്ഷിച്ച സ്വർണവും രാജേഷിന്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ മൊഴി എടുത്ത ശേഷം വൈകിട്ടോടെ രാജേഷിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പ് മതി എന്ന് പൊലീസ് തീരുമാനം. രാജേഷിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തവരുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement