രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണ് ഷാഫിക്കെതിരെയുള്ള നീക്കമെന്ന് ഷിബു ബേബി ജോൺ

Advertisement

തിരുവനന്തപുരം. രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണ് ഷാഫിക്കെതിരെയുള്ള നീക്കമെന്ന് ഷിബു ബേബി ജോൺ. രാഷ്ട്രീയക്കാർ ആരും ദൈവപുത്രന്മാർ അല്ല

സമൂഹത്തിലെ നന്മകളും തിന്മകളും രാഷ്ട്രീയക്കാരിൽ ഉണ്ടാകും. രാഹുൽ വിഷയത്തിൽ മാതൃകപരമായി കോൺഗ്രസ് നിലപാടെടുത്തു. രാഹുൽനെ ടാർജറ്റ് ചെയ്തത് ബിജെപിയുടെ ആവശ്യമാണ്. ഷാഫി പറമ്പിലിനെ എന്തിന് വഴിയിൽ തടയുന്നു

ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയപ്പോൾ ഷാഫി വടകരയിൽ കണ്ണുകടിയായി. ബിജെപി സിപിഐഎം
താല്പര്യമാണ് സമരത്തിന് പിന്നിൽ. ആഭാസം നടത്തുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്, സമര ആഭാസമാണ് നടക്കുന്നത്

മുസ്ലിം സമുദായത്ത് നിന്ന് ഒരാൾ ഉയർന്ന് വരുന്നതിന്റെ അസൂയ ആണ് ബിജെപി ക്കും സിപിഐഎം നും. വിവാഹേതര ബന്ധങ്ങൾക്ക് യൂണിവേഴ്സിറ്റി തുടങ്ങാൻ പറ്റിയ ആളുകൾ മന്ത്രിസഭയിലുണ്ട്. ഇതിന്റെ ചാൻസിലർ ആരാകണമെന്ന് പിണറായി തീരുമാനിക്കണം

Advertisement