വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 28 വ്യാഴം

BREAKING NEWS

👉സംസ്ഥാനത്ത് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയായ 43 കാരിക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

👉കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: പ്രതി അഖിലിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും

👉മഴ കനത്തതോടെ ചുരത്തിൽ വീണ്ടും കല്ല് വീഴ്ചയുണ്ടായതിനെ തുടർന്ന് ഗതാഗത നിയന്ത്രണം.വൈത്തിരിയിലും അടിവാരത്തും വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നു.

👉 കോതമംഗലത്ത് ഊന്നുകല്ലിൽ ശാന്തയെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചെന്ന് പ്രതി രാജേഷ്

👉 രാഹൂൽ മാങ്കൂട്ടത്തിലിനെ തിരെ ഇരകൾ പരാതി നൽകാതെ സർക്കാരിന് എങ്ങനെ കേസ്സെടുക്കാനാവുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

👉വൈപ്പിൻ
റോറോ ജെട്ടിക്കടവിൽ വള്ളങ്ങൾ നിരത്തിയിട്ട് മത്സ്യതൊഴിലാളികൾ പ്രതിഷേധിക്കുന്നു.

👉തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാട്ടാക്കട സ്വദേശിനിയായ യുവതിക്ക് ചികിത്സാ പിഴവ് നേരിട്ടതായി പരാതി

🌴കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും ലക്ഷദ്വീപ് തീരത്ത് നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് സ്വമേധയാ പൊലീസ് കേസെടുത്തിരിക്കുന്നത്.

🙏 തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആന്‍ ജോര്‍ജ്.

🙏 ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

🙏 ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ നിന്ന പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു.

🙏 ഷാഫി പറമ്പില്‍ എം.പിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണം ആണെന്നും തീരുമാനിച്ച് നടപ്പാക്കിയത് അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞു.

🙏 തൃശ്ശൂരില്‍ ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയ ടി എന്‍ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി.

🙏 ഡിജിപി റാങ്കില്‍ നിന്ന് വിരമിച്ച ടോമിന്‍ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2007ല്‍ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസാണ് ടോമിന്‍ തച്ചങ്കരിക്ക് തിരിച്ചടിയായത്.

🙏 ആലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തില്‍ പൊലീസ് തെറ്റായി പ്രതി ചേര്‍ത്ത അബൂബക്കര്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കര്‍ പറഞ്ഞു.

🙏 കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

🙏 സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷന്‍. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവില്‍ വന്നത്. മുന്‍ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.

🙏 ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

🙏 രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

🙏 ഓണാഘോഷങ്ങളില്‍ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍ കുട്ടി. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

🙏 കോട്ടയം നഗരസഭയിലെ കോടികളുടെ പെന്‍ഷന്‍ തട്ടിപ്പില്‍ പ്രതി പിടിയില്‍. പ്രതി അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത് വ്യാജ രേഖകള്‍ ഉണ്ടാക്കി പെന്‍ഷന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.

🙏 ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ 2025-ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.

🙏 കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിലെ തടവുകാരന്‍ യു ടി ദിനേശില്‍ നിന്നാണ് മൊബൈല്‍ പിടികൂടിയത്. സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഉണ്ടായിരുന്നത്. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🙏കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും. സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

  🇳🇪   ദേശീയം  🇳🇪

🙏 ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

🙏 ഇന്ത്യ – പാക് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ച വാദങ്ങള്‍ ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മണിക്കൂറില്‍ പാകിസ്ഥാനെതിരായ ആക്രമണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

🙏 ഉറ്റ ബന്ധുവുമായി തര്‍ക്കത്തിനു പിന്നാലെ യുവതിയുടെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച 25കാരന്‍ അറസ്റ്റില്‍.

🙏 സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏 വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിരൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. രവി, ചെനാബ്, സത്‌ലജ് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നും അണക്കെട്ടുകള്‍ തുറന്ന് നദികളിലേക്ക് അധിക ജലം ഒഴുക്കി വിടേണ്ട സാഹചര്യമാണെന്നും അറിയിച്ചു.

🙏 അമേരിക്കയില്‍ പലസ്തീന്‍ വംശജനെ വിമാനത്തില്‍ വച്ച് ജീവനക്കാരി മര്‍ദ്ദിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ യാത്രക്കാരനായ മുഹമ്മദ് ഷിബ്ലിയാണ് ഹര്‍ജി നല്‍കിയത്. 20 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 175 കോടി രൂപ) ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

🙏 അമേരിക്കയിലെ മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ ഇന്നലെ രാവിലെ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്.

🏏കായികം🏏

🙏ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു കുതിപ്പ് തുടരുന്നു.

🙏2030 ലെ കോമൺവെൽത്ത് ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Advertisement