കൊച്ചിയില്‍ വീണ്ടും കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

Advertisement

കൊച്ചി.കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഞാറക്കൽ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലെത്തിയ രണ്ടുപേർ വിളിച്ചിറക്കി നെഞ്ചിൽ കുത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും പുലർച്ചെ മരണപ്പെട്ടു. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി.

കൊച്ചിയില്‍ കത്തിക്കുത്തില്‍ മരണം ആവര്‍ത്തിക്കുകയാണ്.

Advertisement