പെൻഷൻ തട്ടിപ്പ്, പ്രതി അഖിൽ സി വർഗീസിനായി കസ്റ്റഡി അപേക്ഷ നാളെ

Advertisement

കോട്ടയം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ്. പ്രതി അഖിൽ സി വർഗീസിനായി കസ്റ്റഡി അപേക്ഷ നാളെ നൽകും. 5 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയ തുക ചിലവഴിച്ചതിന്റെ പൂർണ്ണ വിവരങ്ങൾ കണ്ടെത്തുന്നതിനാണ് നീക്കം. അഖിലിനെ കഴിഞ്ഞ ദിവസം കൊല്ലത്തുനിന്നുമാണ് പിടികൂടിയത്.

2020 ഫെബ്രുവരി മുതൽ 2024 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നത് പണം ചിലവഴിച്ചതിന്റെ വിശദാംശങ്ങൾ തേടി വിജിലൻസ്. അഖിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. 60 ലക്ഷം രൂപ മുടക്കിയാണ് കൊല്ലം മങ്ങാട് 7 സെൻറ് സ്ഥലം വാങ്ങിയത് .കൂടാതെ ഹാർലി ഡേവിഡ്സൺ അടക്കമുള്ള ബൈക്കുകളും ഒരു കാറും വാങ്ങിയിരുന്നു

ഇത് കൂടാതെ ബാക്കി തുക എങ്ങനെ ചെലവഴിച്ചു എന്ന് കണ്ടെത്തനാണ് നീക്കം.

Advertisement