രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്ന് നടി റിനി ആന്‍ ജോര്‍ജ്. വെളിപ്പെടുത്തലില്‍ ഗൂഢാലോചനയില്ലെന്നും രാജിയില്‍ തീരുമാനമെടുക്കേണ്ടത് പ്രസ്ഥാനമാണെന്ന് റിനി പറഞ്ഞു. ഓണത്തിന്റെ സമയത്ത് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നടി വ്യക്തമാക്കി.
അതേസമയം സമൂഹമാധ്യമങ്ങളില്‍ വി.ഡി.സതീശനെ ആക്രമിക്കുന്നുവെന്നും അദ്ദേഹത്തിന് ഇതേക്കുറിച്ച് മനസാ വാചാ കര്‍മ്മണാ അറിയില്ലെന്നും റിനി ചൂണ്ടിക്കാട്ടി. താന്‍ ഒരു അഭിമുഖത്തില്‍ യാദൃശ്ചികമായാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
































