ബൈക്ക് യാത്രക്കാരന്‍ തടിലോറി ഇടിച്ച് മരിച്ചു

Advertisement

തൃശൂര്‍: ടോറസ് ലോറിയില്‍ തട്ടി മറിഞ്ഞ ബൈക്ക് യാത്രക്കാരന്‍ തടിലോറി ഇടിച്ച് മരിച്ചു. വരന്തരപ്പിള്ളി കോപ്പാടന്‍ വീട്ടില്‍ പരേതനായ വിജയന്റെ മകന്‍ സുധീഷ് (44) ആണ് മരിച്ചത്. ദേശീയപാത ആമ്പല്ലൂരില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പുതുക്കാട് പൊലീസ് കേസെടുത്തു.
സംസ്‌കാരം നടത്തി. ഒല്ലൂരിലെ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയാണ് സുധീഷ്. അമ്മ: സുമതി, ഭാര്യ: നീതു, മക്കള്‍: നീരജ്, ധീരജ്.

Advertisement