വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി ഓണക്കാല ആനുകൂല്യങ്ങൾ

Advertisement

വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ 2250 രൂപ ഓണ സഹായം.
250 രൂപയുടെ അരിയും ലഭിക്കും. 13,835 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കും . ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി.. 7500 രൂപ ലഭിക്കും

പെൻഷൻകാർക്കുള്ള ഉത്സവബത്ത 2750 രൂപയയായി വർധിപ്പിച്ചു. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ 1000 രൂപയുടെ സപ്ലൈകോ ഓണക്കിറ്റ്‌. 2149 തൊഴിലാളികൾക്ക്‌ ലഭിക്കും

ഖാദി തൊഴിലാളികളുടെ ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചു*.
12,500 തൊഴിലാളികൾക്ക്‌ 2000 രൂപവീതം ലഭിക്കും. പരമ്പരാഗത മേഖലയിൽ ഇൻകം സപ്പോർട്ട്‌ സ്‌കീമിൽ 50 കോടി രൂപ അനുവദിച്ചു. 3,79,284 തൊഴിലാളികൾക്ക്‌ ആനുകൂല്യം  ലഭിക്കും

Advertisement