വാർത്താനോട്ടം

Advertisement


2025 ആഗസ്റ്റ് 27 ബുധൻ
BREAKING NEWS


👉മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറകൾ ഹിറ്റാച്ചിയുടെ സഹായത്തോടെ പൊട്ടിക്കുന്നു.

👉കൂടുതൽ മണ്ണിടിച്ചിൽ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം താല്ക്കാലികമായി നിർത്തിവെച്ചു.

👉 യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും


👉ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം  ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തലിന് നോട്ടീസ് നൽകി.

👉അഞ്ചലിൽ ഭിന്ന ശേഷിക്കാരായ ദമ്പതികളെ വീടുകയറി ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു


👉ഹേമചന്ദ്രൻ കൊലപാതകം: കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 11 ന് വീട്ടുകാർക്ക് വിട്ട് നൽകും.

👉തിരുർ കൊടയ്ക്കലിൽ വെട്ട് കേസിലെ പ്രതിയായ യുവാവിനെ  ജയിൽ മോചിതനായ ദിവസം വെട്ടി പരിക്കേല്പിച്ചു

👉കുറ്റ്യാടി ചുരത്തിൽ ലോഡുമായെത്തിയ പിക്ക് അപ് വാൻ കെ എ സ് ആർറ്റിസി ബസിന് പിന്നിലിടിച്ച് അപകടം

👉പഞ്ചാബിൽ മഴക്കെടുതി: കുടുങ്ങി കിടന്ന 22 സി ആർ പി സംഘാംഗങ്ങൾ ഉൾപ്പെടെ 25 പേരെ രക്ഷപെടുത്തി.


👉മുംബെയ്ക്ക് സമീപം വീരാറിൽ കെട്ടിടം തകർന്ന് 3 മരണം.20 പേർ കുടുങ്ങി കിടക്കുന്നു.11 പേരെ എൻ ഡിആർ എഫ് സംഘം രക്ഷപെടുത്തി.



👉ഓണാഘോഷത്തിനെ
തിരായ വർഗീയ പരാമർശം; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്



🌴കേരളീയം🌴



🙏 സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവര്‍ത്തിക്കുന്നത്.



🙏 ജിഎസ്ടി  നിരക്കുകള്‍ കുറയ്ക്കുന്നതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നും ഈ വര്‍ഷം  8,000 മുതല്‍ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.




🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാഗം അല്ലല്ലോയെന്നും തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.



🙏 പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയായ ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയില്‍ നിന്നും പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവായ പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി(26)യെയാണ് തിരുവല്ലയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്.




🙏 വീണ്ടും ടോള്‍ പിരിക്കാന്‍ മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

🙏 കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.


🙏 പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ നവജാത ശിശു പ്രസവത്തോടെ മരിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.




🙏 വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.


🙏 കേരളത്തിന്റെ തീരങ്ങളിലെ ചുവന്ന കടല്‍ത്തിര പ്രതിഭാസത്തിന്റെ കാരണം വിശദീകരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. തുടര്‍ച്ചയായ മഴയില്‍ കരയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് ചുവന്ന കടല്‍ത്തിര പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.



  🇳🇪  ദേശീയം 🇳🇪



🙏 കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചതിന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.




🙏 ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി. മിന്നല്‍ പ്രളയത്തില്‍ ദോഡയില്‍ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലില്‍ 6 പേരുമാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.



🙏 സംസ്ഥാനത്തെ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.



🙏 ഇന്ത്യയുടെ തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാനുമുള്ള സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സുദര്‍ശന്‍ ചക്ര ഒരു പരിചയായും വാളായും പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍.



   🇦🇽  അന്തർദേശീയം 🇦🇺



🙏 ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക  പ്രാബല്യത്തില്‍.  ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലായത്. ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയായി വരിക.


🙏 റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ കൂടുതല്‍ ശിക്ഷിക്കുമെന്ന യുഎസ് ഭീഷണികള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് അവകാശപ്പെട്ടു.


🙏 ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവ?ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന കേസില്‍ റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്.

🙏 അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഇരുപതിലധികം ലോകനേതാക്കളെ ഒരുമിപ്പിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കാരണം നേരിട്ടും അല്ലാതെയും ബുദ്ധിമുട്ടുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരിക്കും.



🙏 യൂറോപ്യന്‍ നേതാക്കള്‍ തന്നെ തമാശയായി ‘യൂറോപ്പിന്റെ പ്രസിഡന്റ്’എന്ന് വിളിക്കാറുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരത്തില്‍ വിളിക്കപ്പെടുന്നത് ബഹുമതിയാണെന്നും തനിക്ക് യൂറോപ്യന്‍ നേതാക്കളെ ഇഷ്ടമാണെന്നും അവര്‍ നല്ല മനുഷ്യരും മഹാന്‍മാരാണെന്നും ട്രംപ് പറഞ്ഞു.


🏏കായികം


🥍ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു, എച്ച് എസ് പ്രണോയി എന്നിവർക്ക് വിജയ തുടക്കം.

🏑29 ന് ബിഹാറിലെ രാജ് ഗിറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് പുരുഷ ഹോക്കി ടൂർണ്ണമെൻ്റിൽ കാണികൾക്ക് പ്രവേശനം സൗജന്യം

Advertisement