യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ നീക്കങ്ങൾ ആരംഭിച്ച് എ ഗ്രൂപ്പ്

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ നീക്കങ്ങൾ ആരംഭിച്ച് എ ഗ്രൂപ്പ്. ഏറെനാളുകളായി കൈവശം വെച്ചിരിക്കുന്ന യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം നഷ്ടമായാൽ വലിയ ക്ഷീണം ഉണ്ടാകും എന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. കെ.എം അഭിജിത്തിനെ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. നോമിനികളെ നിർദ്ദേശിക്കേണ്ട എന്ന് ആദ്യ തീരുമാനത്തിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കൾ പിന്നോട്ട് പോയി. അധ്യക്ഷ പദവി കൈമോശം വന്നാൽ ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിൻ്റെ ഭാഗമായാണ് കെ.എം അഭിജിത്തിനായുള്ള സമ്മർദ്ദം. ഐ ഗ്രൂപ്പ് അബിൻ വർക്കിക്കായി കടുത്ത നിലപാട് തുടരുകയാണ്. ഒ.ജെ ജനീഷിനെയാണ് കെ.സി വേണുഗോപാൽ പക്ഷം ഉയർത്തിക്കാട്ടുന്നത്. ബിനു ചുള്ളിയിലിനായി ആദ്യം സമ്മർദ്ദം ചെലുത്തിയങ്കിലും പിന്നീട് നിലവിലുള്ള ഭാരവാഹികളിൽ നിന്ന് തന്നെ അധ്യക്ഷൻ വരട്ടെ എന്ന നിലപാടാണ് ഇപ്പോൾ കെ.സി വേണുഗോപാലിന് ഉള്ളത്.

Advertisement