കൊച്ചി.ഫിലിം ചേമ്പറിൽ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി അബാദ് പ്ലാസയിലാണ് തിരഞ്ഞെടുപ്പ് .രാവിലെ പത്ത് മണിക്കാരംഭിക്കുന്ന ജനറൽ ബോഡി യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അനിൽ തോമസും ശശി അയ്യഞ്ചിറയും തമ്മിലായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജി നന്ത്യാട്ട് അയോഗ്യനാണെന്ന് ഫിലിം ചേമ്പറിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവെച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് ആണ് നിർമ്മാതാവ് സാന്ദ്ര തോമസ് മത്സരിക്കുന്നത്. എം എ നിഷാദ്, മമ്മി സെഞ്ച്വറി എന്നിവരാണ് സാന്ദ്രക്ക് എതിരാളികൾ . ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കറ്റാനം തീയറ്റർ ഉടമ സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


































