തൃശ്ശൂര്‍. ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പട്ടാമ്പി സ്വദേശി വിഷ്ണു (19) ആണ് മരിച്ചത്.പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ്.ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ ജനറൽ കോച്ചിൽ നിന്നുമാണ് യുവാവ് വീണത്. തൃശ്ശൂർ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം
ഇരിങ്ങാലക്കുടയിൽ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേർപ്പെട്ട നിലയിലായിരുന്നു. തൃശൂർ റെയിൽവേ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
































