മാർത്തോമ്മാ സംഗമം 31ന് തിരുവനന്തപുരത്ത്

Advertisement

തിരുവനന്തപുരം:മാർത്തോമാ സഭ തിരുവനന്തപുരം- കൊല്ലം ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെയും തിരുവനന്തപുരം സെന്ററിലുള്ള മാർത്തോമ്മാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള രണ്ടാമത് മാർത്തോമാ സംഗമം ഓഗസ്റ്റ് 31ന് നടക്കും.

മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ അങ്കണത്തിലുള്ള ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് വിശുദ്ധ കുർബാനയോടു കൂടിയാണ് സംഗമം ആരംഭിക്കുക. കുർബാനയ്ക്ക് ഭദ്രാസനാധ്യക്ഷൻ ഡോ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും.

തുടർന്ന് 10.30 ന് നടക്കുന്ന പൊതുസമ്മേളനം ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഫാ ബോബി ജോസ് കട്ടികാട് മുഖ്യപ്രഭാഷണം നടത്തും.

സൺഡേ സ്കൂളിന്റെയും യുവജനസഖ്യത്തിന്റെയും ചുമതലയിൽ നടക്കുന്ന പ്രത്യേക സമ്മേളനങ്ങൾക്ക് റവ ലിപിൻ പൊന്നച്ചൻ, റവ ഷിബിൻ ശിശുമണി എന്നിവർ നേതൃത്വം നൽകുമെന്ന് ജനറൽ കൺവീനർ റവ വർഗീസ് ഫിലിപ്പ്, കോ- കൺവീനർ റവ മാത്യു കെ ജോൺ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റവ സുനിൽ എം ജോൺ, കൺവീനർ ടി ജെ മാത്യു, ഭദ്രാസന സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറി മാത്യു ടി എബ്രഹാം എന്നിവർ അറിയിച്ചു.

Advertisement